Friday, April 30, 2010

Don't know where i came from 
Don't know where I am heading
As a day buds hitherto
 I chases   a written script with lone motto
'To run hard till the climax'
But the path that i chose till now 
was full of Lovely flowers-my friends
They soaked my wrath 
even in a thorny  path
 

Tuesday, April 27, 2010

മഴയും മനസും

                    അന്തരീക്ഷം വീര്‍പുമുട്ടി നില്‍കുകയാണ്‌ - ഞാനും . പേമാരിയായ് പെയ്യണം  എന്ന് ആഗ്രഹിച്ചിട്ടും അതിനു സാധിക്കുന്നില്ല .കാറ്റ് ഭ്രാന്തമായ് വീശുകയാണ് .  എന്തിനെയെല്ലമോ ചുഴറ്റി എറിയാന്‍ ആഗ്രഹിച്ചു, എവിടെ സാധിക്കാന്‍? ആര് ശ്രേദ്ദിക്കാന്‍ ? സമൂഹം പതിവ് വിഭ്രാന്തിയില്‍ പരക്കം പായുകയാണ് -കാറ്റും മഴയും ഒരു വിഷയമേ അല്ല എന്ന മട്ടില്‍ പക്ഷേ ഇടിയുടെ മുന്നറിപ്പുമായ്  വന്ന മിന്നല്‍ ചിലരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റി   കാണും.പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തില്‍ തന്നെ ആണ് ഞാനും . ഇന്ന് ബൈക്ക് നിയന്ത്രിക്കാന്‍ ഞാന്‍ വളരെ പണിപെട്ടു-പിന്നയല്ലേ മനസ്സ്, യാതൊരു ചട്ടകുടുമില്ലാതെ കാറ്റിനെയും മിന്നലിനെയും നോക്കി പല്ലിളിച്ചു അത് ഇളകി മറിയുകയാണ് -സാരമില്ല മതിയാവുമ്പോള്‍ നിര്‍ത്തി കൊളളും എന്ന് ഞാനും വിചാരിച്ചു.
                 എന്‍റെ പ്രവചനങ്ങളെ തെറ്റിക്കുവാന്‍ മഴ നിര്‍ബന്ധപൂര്‍വം വൈകുന്നതു പോലെ തോന്നി.എന്തായാലും വീട്ടില്‍ എത്തി.മഴ ചതിചെങ്കിലും kseb ക്കാര്‍ ചതിച്ചില്ല,വിചാരിച്ചത് പോലെ current പോയി.മനസിനെ അതിന്‍റെ വഴിക്ക് വിട്ടിട്ട് ഞാന്‍ വിശപ്പിന്‍റെ വഴിയെ പോയി -നേരെ അടുകളയിലെക്   :വയറു നിറഞ്ഞിട്ടും മനസ് നിറഞ്ഞില്ല.കാറ്റ് ആഞ്ഞു വിശിയിട്ടും മഴക്കാര്‍  അനങ്ങുന്നില്ല.കുറെ നേരം ഇവരുടെ മല്‍പിടുത്തം നോക്കി ഇരുന്നു.അയല്‍പക്കത്തെ തെങ്ങും മാവും കടപുഴകുന്നതിന്റ്റെ   മാനറിസങ്ങള്‍ ആസ്വദിച്ചു,ഒടുവില്‍ അത് സംഭവിച്ചു!....... കാറ്റിന്‍റെ ഉരുക്ക് മുഷ്ടിയെ സ്വന്തം കുളിര്‍മ കൊണ്ട്‌ തോല്‍പ്പിച്ച് ആദ്യത്തെ മഴതുള്ളി.. ഭൂമി അവളെ കാത്തു ഇരികുകയാന്നു.നനവ്‌ മണ്ണിലേക്ക് ഊഴ്ന്ന്  ഇറങ്ങിയപ്പോള്‍- ഒരു വിജയത്തിന്റെ  ഗന്ധം പടര്‍ന്നു, കാറ്റിനെ തോല്പിച്ച കഥ അവള്‍ മണ്ണിനോട് പറഞ്ഞുവോ ആവോ?മഴ കനക്കുകയാന്നു ,എണ്ണാന്‍ ആവാതത്ര     തുള്ളികള്‍ മരത്തിനോടും കല്ലിനോടും ഞൊടിയിടയില്‍ വിശേഷം പറഞ്ഞ് മണ്ണിലേക്ക് പതിക്കുകയാണ് - .മനുഷ്യന്‍റെ കോണ്‍ക്രീറ്റ് കൊട്ടാരത്തില്‍ വീണ ചിലര്‍ക്ക് അത്ര സുഖം പോരാ.എന്തൊകെയോ പിറുപിറുത്തു കൊണ്ട് sunshade -ന്‍റെ ഓവിലൂടെ മണ്ണിലേക്ക് പതിച്ചു. മനസിന്‌ മഴ മടുത്തു എന്ന് തോന്നിയമാറില്‍ ഞാന്‍ കയ്യില്‍ ഒരു ചൂട് ജാപ്പിയുമായ് അകത്തേക് ഉള്‍വലിഞ്ഞു.
                   മനസിന്‍റെ വീര്പുമുട്ടലിനു കാരണം പിടികിട്ടാതെ ഞാന്‍ വിഷമിച്ചു. ആ ഇരുട്ടുമുറിയില്‍ emergency lamp-ന്‍റെ പ്രകാശം പോലെ ഒരു ആശയം കത്തി-എന്തെകിലും എഴുതിയാലോ?ഒരു പക്ഷേ സര്ഗാത്മകതയാണോ എന്നെ വീര്പുമുട്ടികുന്നത് :അറിയില്ല.ദേഷ്യം വരുമ്പോ രണ്ടു പപ്പടം കാച്ചുക എന്ന സിനിമ ഡയലോഗ് ആലോചിച്ചു വീര്പുമുട്ടല്‍ മാറാന്‍   ഒരു കഥയോ കവിതയോ എഴുതാം എന്ന് വിചാരിച്ചു.എന്നിട്ടും മാറിയിലെങ്കില്‍ ഒരു പടം കുടി വരചേക്കാം  .എവിടെ ഒന്നും സാധിക്കുന്നില്ല    .എന്തെങ്കിലും എഴുതണമല്ലോ എന്ന് വിചാരിച്ചു Jolly sir-ന്‍റെ നോട്ട് എഴുതാന്‍ ഇരുന്നു. ദാ ഇപ്പൊ emergency lamp-ഉം എന്നെ ചതിച്ചു.ഇരുട്ടത്ത്‌ എന്ത് ചെയും എന്ന് വിചാരിച്ചു ഒരു പേപ്പര്‍ എടുത്തു അങ്ങ് തുടങ്ങി-വേറൊന്നുമല്ല ഇത്രയും നേരം വായിച്ചതു തന്നെ.മഴയും മാറി മനസും തണുത്തു,ദാ current-ഉം വന്നു (ശെരിക്കും)-ശുഭപര്യവസാനം .     

Wednesday, April 21, 2010

Had no intention to do it at first but i am on the course.Still now i don't have any idea what matter to be presented hear for me myself to read it.Being inspired by my friend ashok,s blogging habit i am in the way now.I think I will tell something about the book i am reading now J.M. Coetzee's The Master of Petersburg.Before telling about the book let me confess that i had to look and type the title of the book which tells everything about my reading habit.Frankly i never got myself into fictions as i thought they are a waste of time sans THE ALCHEMIST an inspiring work.I have much more to say but devil named time hastens me now .Sorry but no regrets since it's my first blog.